Sports
ഇസ്താംബുൾ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഗലത്സരയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
ജാവോ കാൻസലോ, ഫെർമിൻ ലോപസ്, ആന്തണി ഗോർഡൻ, കരീം അഡെയെമി എന്നിവരാണ് ബാഴ്സയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. അലക്സി ബത്രകോവ് ആണ് ഗലത്സരയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബാഴ്സലോണയ്ക്ക് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ബാഴ്സയാണ് ഒന്നാം സ്ഥാനത്ത്.
Sports
ലുധിയാന: ഐഎസ്എല്ലിൽ ഇന്ന് സൂപ്പർ പോരാട്ടം. രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്സി ഒഡീഷ എഫ്സിയെ നേരിടും.
ലുധിയാനയിലെ ഗുരുനാനാക്ക് സ്റ്റേഡിയമാണ് വേദി. സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ഇരുടീമുകളും വിജയം മാത്രമാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ സീസണിൽ പഞ്ചാബ് എഫ്സി ആറാം സ്ഥാനത്താണ് ഫിനീഷ് ചെയ്തത്. 11-ാം സ്ഥാനത്തായിരുന്നു ഒഡീഷ എഫ്സി.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ അംബേദ്കർ സ്റ്റേഡിയത്തിൽ നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ ഡിഎംഎ വികാസ്പുരി - ഹസ്താൽ എഫ്സി കിരീടമണിഞ്ഞു.
16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഡിഎംഎ വികാസ്പുരി - ഹസ്താൽ എഫ്സിയും ഡിഎംഎ മയൂർ വിഹാർ ഫേസ്3 - ഗാസിപ്പുർ ഏരിയയുടെ യൂണിറ്റ് എഫ്സി 96യും തമ്മിലായിരുന്നു ഫൈനൽ മത്സരം.
ആദ്യ പകുതിയിൽ ഗോളുകൾ നേടാനാവാതെ ഇരുടീമുകളും സമനില പാലിച്ചുവെങ്കിലും രണ്ടാം പകുതിയിൽ വികാസ്പുരി - ഹസ്താൽ വിജയ ഗോൾ നേടി.
ഡിഎംഎ മെഹ്റോളി എഫ്സിയും യൂണിറ്റ് എഫ്സി 96യും തമ്മിൽ നടന്ന ആദ്യ സെമിയിൽ പെനാൽറ്റി കിക്കിലൂടെ യൂണിറ്റ് എഫ്സി 96 ജേതാക്കളായി. രണ്ടാം സെമി ഡിസി വാരിയേഴ്സും ഡിഎംഎ വികാസ്പുരി - ഹസ്താൽ എഫ്സിയും തമ്മിലായിരുന്നു.
രണ്ടു പകുതികളിലും ഓരോ ഗോൾ വീതം നേടിയ വികാസ്പുരി- ഹസ്താൽ 2-0ന് വിജയികളായി. ഡിസി വാരിയേഴ്സും ഡിഎംഎ മെഹ്റോളിയും തമ്മിൽ നടന്ന ലൂസേഴ്സ് ഫൈനലിൽ മെഹ്റോളി 3-0ന് ജയിച്ച് മൂന്നാം സ്ഥാനക്കാരായി.
തുടർന്ന് ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഷാജി പ്രഭാകരൻ മുഖ്യാതിഥിയായിരുന്നു.
ഡിഎംഎ ഉപദേശക സമിതി അംഗം ബാബു പണിക്കർ, വൈസ് പ്രസിഡന്റും ഫുട്ബോൾ ടൂർണമെന്റ് കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു എന്നിവർ പങ്കെടുത്തു.
ചാമ്പ്യന്മാരായ ഡിഎംഎ വികാസ്പുരി - ഹസ്താൽ എഫ്സി ഒരു ലക്ഷം രൂപയും ട്രോഫിയും സ്വന്തമാക്കി. രണ്ടാം സ്ഥാനക്കാരായ യൂണിറ്റ് എഫ്സി 50000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനത്തെത്തിയ ഡിഎംഎ മെഹ്റോളി എഫ്സി 25000 രൂപയും ട്രോഫിയും കരസ്ഥമാക്കി.
കൂടാതെ മികച്ച ഗോൾ കീപ്പർ തുഷാർ ചോപ്രാ (വികാസ്പുരി-ഹസ്താൽ എഫ്സി), ബെസ്റ്റ് സോക്കർ, പീയൂഷ് ഭണ്ഡാരി (വികാസ്പുരി-ഹസ്താൽ എഫ്സി), ബെസ്റ്റ് പ്ലേയർ ഓഫ് ടൂർണമെന്റ് മിലിൻഡ് നേഗി (യൂണിറ്റ് എഫ്സി 96) എന്നിവർക്ക് ട്രോഫിയും 5000 രൂപ വീതം കാഷ് അവാർഡും നൽകി.
Sports
ഗോഹട്ടി: ഐഎസ്എല്ലിൽ കരുത്തരായ മോഹൻബഗാൻ സൂപ്പർ ജയന്റിനെ വീഴ്ത്തി നോർത്ത്ഈസ്റ്റ് യുണൈറ്റഡ്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചത്.
എം.എസ്. ജിതിൻ ആണ് നോർത്ത്ഈസ്റ്റിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 90+2-ാം മിനിറ്റിലാണ് ജിതിൻ ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ നോർത്ത്ഈസ്റ്റ് യുണൈറ്റഡിന് മൂന്ന് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് നോർത്ത്ഈസ്റ്റ് യുണൈറ്റഡ്.
Sports
വലൻസിയ: ലാലീഗ ഫുട്ബോളിൽ ലെവാന്റെ-സെവിയ മത്സരം സമനിലയിൽ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി.
ഇവാൻ റൊമേറോ, അഡ്രിയാൻ ഫുവെന്റെ, ഇഫിയാൻയി എൻഡുക്വെ എന്നിവരാണ് ലെവാന്റെയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. റോബി ഉറെ, ഫെലിക്സ് കൊറെയ്യ, ഐസക്ക് റൊമേറോ എന്നിവരാണ് സെവിയയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ സെവിയയ്ക്ക് 14 പോയിന്റും ലെവാന്റെയ്ക്ക് ആറ് പോയിന്റും ആയി. നിലവിൽ ലീഗ് ടേബിളിൽ സെവിയ അഞ്ചാം സ്ഥാനത്തും ലെവാന്റെ 17-ാം സ്ഥാനത്തുമാണുള്ളത്.
Sports
കൊവെൻട്രി: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കൊവെൻട്രി സിറ്റി ഫുട്ബോൾ ക്ലബിന് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
ജാക്ക് റുഡോനിയും സിഡിക്ക് ചെരിഫും എല്ലിസ് സിംസും സ്റ്റീഫൻ എംഫുനിയും ആണ് കൊവെൻട്രിക്ക് വേണ്ടി ഗോളുകൾ നേടിയത്. സ്വെൻ ബോട്ട്മാൻ ആണ് ന്യൂകാസിലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ കൊവെൻട്രിക്ക് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 14-ാം സ്ഥാനത്താണ് കൊവെൻട്രി.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനെ തകർത്ത് വിജയക്കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. വീറും വാശിയും നിറഞ്ഞ മത്സരത്തിൽ ലിവർപൂളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തകർത്തത്. ഇതോടെ ലീഗിലെ ആദ്യ ആറ് മത്സരങ്ങളും ജയിച്ച് സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം പകുതിയിൽ മൂന്ന് ഗോളുകളും നേടിയ സിറ്റിക്ക് മുന്നിൽ ലിവർപൂളിന് മറുപടിയുണ്ടായില്ല.
65-ാം മിനിറ്റിൽ എർലിംഗ് ഹാളണ്ടിലൂടെയാണ് സിറ്റി ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. മൂന്ന് മിനിറ്റിനകം ജെറമി ഡോക്കുവിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. 78-ാം മിനിറ്റിൽ റയാൻ ഷെർക്കി മൂന്നാം ഗോൾ കൂടി നേടിയതോടെ സിറ്റിയുടെ വിജയം പൂർണമായി. 62-ാം മിനിറ്റിൽ ലിവർപൂൾ താരം റയാൻ ഗ്രാവൻബെർച്ച് ചുവപ്പുകാർഡ് കണ്ട് പുറത്തായത് മത്സരത്തിൽ നിർണായകമായി.
മറ്റൊരു മത്സരത്തിൽ എവർട്ടനെ ഹൾ സിറ്റി സമനിലയിൽ തളച്ചു. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടിയതോടെ മത്സരം 2-2ന് അവസാനിച്ചു. ഇതോടെ പോയിന്റ് പട്ടികയിൽ എവർട്ടൻ അഞ്ചാം സ്ഥാനത്തും ഹൾ സിറ്റി എട്ടാം സ്ഥാനത്തുമാണ്. കഴിഞ്ഞ ദിവസം ലീഡ്സ് യുണൈറ്റഡിനെതിരെ ആഴ്സനലും വിജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ആഴ്സനലിന്റെ ജയം.
55-ാം മിനിറ്റിൽ ജെയിംസ് ജസ്റ്റിനിലൂടെ ലീഡ്സ് ആദ്യം മുന്നിലെത്തി. എന്നാൽ 62-ാം മിനിറ്റിൽ റിക്കാർഡോയിലൂടെ ആഴ്സനൽ തിരിച്ചടിച്ചു. 70-ാം മിനിറ്റിൽ ഗിമറെയ്സ് നേടിയ ഗോളിലൂടെ ആഴ്സനൽ വിജയവും ഉറപ്പിച്ചു. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടൻഹാമും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
Sports
പുനെ: ഐഎസ്എല്ലിൽ കേരളത്തിന് വിജയത്തുടക്കം. ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്റർ കാശിയെ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് പോയിന്റും ബ്ലാസ്റ്റേഴ്സിന് സ്വന്തമായി.
മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ വിബിൻ മോഹനാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്. കോറോ സിംഗ് നൽകിയ പാസ് വിബിൻ നേരെ വലയിലേക്കെത്തിക്കുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളുമെത്തി.
ഇന്റർ കാശി താരം പ്രതീക് ചൗധരിയുടെ കാലിൽ നിന്ന് നഷ്ടപ്പെട്ട പന്ത് പിടിച്ചെടുത്ത് കുതിച്ച ആന്ദ്രെ ഗ്രീൻ ആണ് ബ്ലാസ്റ്റേഴ്സിനായി രണ്ടാമതും വല കുലുക്കിയത്.
Sports
മാഡ്രിഡ്: ആരാധക പ്രതിഷേധത്തെ തുടർന്ന് റയോ വയ്യെക്കാനോയും അത്ലറ്റിക് ബിൽബാവോയും തമ്മിലുള്ള ലാ ലിഗ മത്സരം ഉപേക്ഷിച്ചു. മത്സരത്തിനിടെ ആരാധകർ മൈതാനത്തേക്ക് പേപ്പർ വിമാനങ്ങളും റബർ പന്തുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ എറിഞ്ഞതോടെയാണ് കളി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.
ക്ലബ് പ്രസിഡന്റ് റൗൾ മാർട്ടിൻ പ്രെസയ്ക്കെതിരെയാണ് ആരാധകർ പ്രതിഷേധം നടത്തിയത്. മത്സരം ആരംഭിച്ച് 13-ാം മിനിറ്റിലാണ് പ്രതിഷേധം തുടങ്ങിയത്. മാർട്ടിൻ പ്രെസ ക്ലബ് വിട്ടുപോകണമെന്നാവശ്യപ്പെട്ട് റയോ വയ്യെക്കാനോ ആരാധകർ മുദ്രാവാക്യം വിളിക്കുകയും മൈതാനത്തേക്ക് വിവിധ വസ്തുക്കൾ എറിയുകയും ചെയ്തു. ഇതോടെ റഫറി മത്സരം താൽക്കാലികമായി നിർത്തിവെച്ചു.
മൈതാനത്തെ വസ്തുക്കൾ നീക്കം ചെയ്തശേഷം 15 മിനിറ്റിന്റെ ഇടവേളയ്ക്കുശേഷം കളി പുനരാരംഭിച്ചെങ്കിലും ആരാധകരുടെ പ്രതിഷേധം തുടർന്നു. ഇതോടെയാണ് മത്സരം പൂർണമായി ഉപേക്ഷിക്കാൻ റഫറി തീരുമാനിച്ചത്. മത്സരം നിർത്തുമ്പോൾ ഇരു ടീമുകളും ഗോൾ നേടിയിരുന്നില്ല. ക്ലബ് മാനേജ്മെന്റിനോടും സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങളോടുമുള്ള കടുത്ത അതൃപ്തിയാണ് പ്രതിഷേധത്തിന് പിന്നിൽ.
റയോ വയ്യെക്കാനോയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ ഡി വയ്യെക്കാസ് താൽക്കാലികമായി അടച്ചിട്ടിരുന്നു. പരിശീലന ഗ്രൗണ്ടിന്റെയും കളിക്കളത്തിന്റെയും മോശം അവസ്ഥയെക്കുറിച്ച് താരങ്ങളും നേരത്തേ പരാതിപ്പെട്ടിരുന്നു. ശുചീകരണത്തിലെ വീഴ്ചകൾ, ചൂടുവെള്ളത്തിന്റെ ലഭ്യതക്കുറവ്, ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട നിര എന്നിവയും വിമർശനങ്ങൾക്ക് ഇടയാക്കി.
സ്റ്റേഡിയം അടച്ചിട്ടതിനെ തുടർന്ന് സീസണിലെ ആദ്യ മൂന്ന് ഹോം മത്സരങ്ങൾ ലെഗാനെസിലേക്ക് മാറ്റേണ്ടിവന്നതും ആരാധകരുടെ പ്രതിഷേധത്തിനിടയാക്കി. എന്നാൽ പ്രാദേശിക അധികൃതർ തങ്ങളുടെ ക്ലബിനെ ലക്ഷ്യമിടുകയാണെന്നാണ് പ്രസിഡന്റ് പ്രെസയുടെ ആരോപണം.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ടോട്ടനം ഹോട്ട്സ്പർ. ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ബ്രയാൻ എംബുയേമോ ആണ് ഗോൾ നേടിയത്. ടോട്ടനത്തിന് വേണ്ടി ഡോമിനിക്ക് സോളങ്കെ ആണ് ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആറും ടോട്ടനത്തിന് മൂന്നും പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ യുണൈറ്റഡ് 12-ാം സ്ഥാനത്തും ടോട്ടനം 18-ാം സ്ഥാനത്തുമാണുള്ളത്.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ ഡിപോർട്ടിവോ അലാവസിനെതിരെ അത്ലറ്റിക്കോ മാഡ്രിഡിന് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചത്.
അലസാൺട്രോ ഗ്രിമാൾഡോയും ക്രിസ്റ്റ്യൻ റൊമേറോയും ആണ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി ഗോളുകൾ നേടിയത്. ലൂക്കാസ് ബോയെ ആണ് അലാവസിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡിന് 19 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് അത്ലറ്റിക്കോ മാഡ്രിഡ്.
Sports
പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ പിഎസ്ജിക്ക് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ലെ മാൻസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ലൂക്കാസ് ബെരാൾഡോയും ഖിവിച്ച ക്വാരാറ്റ്സ്ഖെലിയയും മാഖ്നെസ് അക്ലിഔച്ചെയും ആണ് പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയത്. ലൂയിസ് മഫൗട്ടയാണ് ലെ മാൻസിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ജയത്തോടെ പിഎസ്ജിക്ക് 11 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് പിഎസ്ജി.
Sports
മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ ഇന്റർമിലാന് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ പാർമയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
പെറ്റാർ സൂസിച്ചും ഹകാൻ കാൽഹാനോഗ്ലൂവും മാർകസ് തുറാമും ആണ് ഇന്റർമിലാന് വേണ്ടി ഗോളുകൾ നേടിയത്. സൂസിച്ച് 13-ാം മിനിറ്റിലും ഹകാൻ 19-ാം മിനിറ്റിലും തുറാം 31-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ ഇന്റർമിലാന് 16 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഇന്റർമിലാൻ.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ വിയാറയലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
റയലിന് വേണ്ടി യാൻ ഡിയോമാൻഡെയാണ് ഗോൾ നേടിയത്. മത്സരത്തിന്റെ 63-ാം മിനിറ്റിലാണ് ഡിയോമാൻഡെ ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ റയൽ മാഡ്രിഡിന് 18 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.
Sports
ബാഴ്സലോണ: ലാലീഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഗെറ്റാഫെയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ആന്തോണി ഗോർഡൻ, ഗബ്രിയേൽ ജെസൂസ്, ജൂൽസ് കൗണ്ഡെ എന്നിവരാണ് ബാഴ്സലോണയ്ക്ക് വേണ്ടി ഗോൾ നേടിയത്. ഗോർഡൻ രണ്ടാം മിനിറ്റിലും ജെസൂസ് 30-ാം മിനിറ്റിലും കൗണ്ഡെ 73-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബാഴ്സലോണയ്ക്ക് 24 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് ഗംഭീര ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ബേൺമൗത്തിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.
ചെൽസിക്ക് വേണ്ടി ജോർദാൻ ഹെൻഡെർസണും ജാവോ പെഡ്രോയും രണ്ട് ഗോൾ വീതവും മോർഗൻ റോജേഴ്സ് ഒരു ഗോളും നേടി. ബേൺമൗത്തിനായി ഇവാനിൽസണാണ് ഗോൾ കണ്ടെത്തിയത്.
മത്സരത്തിലെ വിജയത്തോടെ ചെൽസിക്ക് 10 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ചെൽസി.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിന് ആവേശ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
റിക്കാർഡോ കാലാഫിയോറിയും ബ്രൂണോ ഗിമാറസും ആണ് ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയത്. ജെയിംസ് ജസ്റ്റിൻ ആണ് ലീഡ്സ് യുണൈറ്റഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ആഴ്സണലിന് 15 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ആഴ്സണൽ.
Sports
ലെൻസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ ആർസി ലെൻസിന് ആവേശ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒളിംപിക് ലയോനെസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഫ്ലോറിയൻ സോട്ടോക്കയും മാത്തിയു ഉഡോളുമാണ് ലെൻസിന് വേണ്ടി ഗോളുകൾ നേടിയത്. ഖാലിസ് മെറാഹ് ആണ് ഒളിംപിക് ലയോനെസിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ലെൻസിന് ഏഴ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്താണ് ലെൻസ്.
Sports
മലാഗ: ലാലീഗ ഫുട്ബോളിൽ മലാഗ-എസ്പാന്യോൾ മത്സരം സമനിലയിൽ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
മലാഗയ്ക്ക് വേണ്ടി അഡ്രിയാൻ നിനോയാണ് ഗോൾ നേടിയത്. എസ്പാന്യോളിനായി ബ്രയാൻ സരാഗോസയാണ് ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ എസ്പാന്യോളിന് എട്ടും മലാഗയ്ക്ക് നാലും പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ എസ്പാന്യോൾ 11-ാം സ്ഥാനത്താണും മലാഗ 19-ാം സ്ഥാനത്തുമാണുള്ളത്.
Sports
കണ്ണൂര്: സൂപ്പര് ലീഗ് കേരള ഫുട്ബോളില് മൂന്നാം റൗണ്ടിലെ ആദ്യമത്സരത്തിൽ നിലവിലെ ജേതാക്കളായ കണ്ണൂര് വാരിയേഴ്സ് എഫ്സിക്ക് ജയം. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ഇന്നലെ രാത്രി നടന്ന പോരാട്ടത്തിൽ ഫോഴ്സ കൊച്ചിയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ആതിഥേയർ വീഴ്ത്തിയത്.
കണ്ണൂരിനു വേണ്ടി സെര്ബിയന് താരം ബോഗ്ദാന് സ്റ്റെമാന്കോവിച്ചും ഫസലുറഹ്മാനും വലകുലുക്കി. രാഹുല് രാജു കൊച്ചിയുടെ ആശ്വാസ ഗോള് നേടി. ഇതോടെ മൂന്നു മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റുമായി വാരിയേഴ്സ് മുന്നിലെത്തി. ഫസലു റഹ്മാന് ആണ് മത്സരത്തിലെ താരം.
നിജോ ഗില്ബര്ട്ടാണ് വാരിയേഴ്സിന്റെ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത്. 39-ാം മിനിറ്റിലായിരുന്നു ആദ്യഗോൾ. പ്രതിരോധതാരം അല്വാരോയില് നിന്ന് കിട്ടിയ പന്ത് മുഹമ്മദ് സിനാൻ നിജോയ്ക്ക് എത്തിച്ചു. വലതുവിംഗില് നിന്ന് നിജോ ബോക്സിലേക്ക് നല്കിയ ഉഗ്രന് ക്രോസിൽ ബോഗ്ദാന് സ്റ്റെമാന്കോവിച്ച് കൃത്യമായി തലവച്ചതോടെ വലകുലുങ്ങി.
ആദ്യ പകുതിയുടെ അവസാന നിമിഷം ഫോഴ്സ കൊച്ചി ഗോൾമടക്കുമെന്നു തോന്നിച്ചു. ടൊററ്റ ജൂണിയര് എടുത്ത ഫ്രീകിക്കിലായിരുന്നു തുടക്കം. പ്രതിരോധ താരം റോക്കയുടെ ഹെഡറില് നിന്ന് ലഭിച്ച പാസ് സെന്മാന് ഫാരിസ് ഗോളാക്കി മാറ്റാന് ശ്രമിച്ചെങ്കിലും കണ്ണൂര് ഗോള് കീപ്പര് അജ്മൽ കൈയിലൊതുക്കി.
രണ്ടാം പകുതിയുടെ മൂന്നാം മിനുട്ടിൽ ഫസലു റഹ്മാനിലൂടെ കണ്ണൂര് ലീഡുയർത്തി. ബോഗ്ദാനിൽ നിന്ന് ലഭിച്ച പന്തുമായി വലത് വിംഗിലൂടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം. ഒടുവില് ബോക്സിലേക്ക് മനോഹരമായ ക്രോസ്. മുഹമ്മദ് സിനാനും അസിയർ ഗോമസും ഗോളിന് ശ്രമിച്ചെങ്കിലും പന്തു തൊടാനായില്ല. ബോക്സിനകത്ത് മാര്ക്ക് ചെയ്യാതെ നിന്ന ഫസലു റഹ്മാന് പന്ത് കൃത്യമായി വലയിലെത്തിച്ചു.
നാല് മിനിറ്റിനുള്ളിൽ കൊച്ചി തിരിച്ചടിച്ചു. വലത് വിംഗില് നിന്ന് നിഥിന് മധുവും ഹര്ഷല് റഹ്മാനും നടത്തിയ മുന്നേറ്റത്തിനൊടുവില് ഹര്ഷല് നല്കിയ ക്രോസ് രാഹുല് രാജു ഗോളാക്കി മാറ്റുകയായിരുന്നു. തുടര്ന്ന് ഉണര്ന്ന് കളിച്ച ഫോഴ്സ കൊച്ചിക്ക് തുടരെ അവസരങ്ങള് ലഭിച്ചെങ്കിലും ഫലംകണ്ടില്ല. 66 ാം മിനിറ്റില് ലഭിച്ച സുവർണാവസരം കണ്ണൂരും പാഴാക്കി. 86 ാം മിനിറ്റില് റെഡ് കാർഡ് കണ്ടതിലൂടെ ഫോഴ്സ കൊച്ചി പത്ത് പേരായാണ് കളിതീർത്തത്.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ദ്രപ്രസ്ഥത്തിലെ അംബേദ്കർ സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റിന് ശനിയാഴ്ച രാവിലെ 7.30ന് വിസിൽ മുഴങ്ങും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ, ഡൽഹി പൊലിസ് അഡീഷണൽ സിപി - സ്പെഷ്യൽ ബ്രാഞ്ച് നിധിൻ വത്സൻ ഐപിഎസ് ഉദ്ഘാടനം നിർവഹിക്കും.
സ്പോർട്സ് മാനേജ്മെന്റ് വിദഗ്ധനും സാമൂഹ്യ പ്രവർത്തകനുമായ ഡോ. രമേഷ് നമ്പ്യാർ മത്സരം കിക്ക്ഓഫ് ചെയ്യും. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റും ഫുട്ബോൾ ടൂർണമെന്റ് കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ തുടങ്ങിയവർ ആശംസകൾ നേരും.
ഗ്രാൻഡ് ഫിനാലെ നടക്കുന്ന ഞായറാഴ്ച ഏഷ്യൻ ഫുട്ബോൾ കോൺഫഡറേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഷാജി പ്രഭാകരൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. 16 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും.
ഫാന്റം എഫ് സി, ഡിഎംഎ മെഹ്റോളി എഫ്സി, ഡിസി വാരിയേഴ്സ്, എഫ്സി അംബേദ്കർ നഗർ, വികാസ്പുരി -ഹസ്താൽ എഫ്സി, ഡിഎംഎ ആർകെ പുരം, യൂണിറ്റ്-96 എഫ്സി എംവി-3, അമൃത എഫ്സി, എഫ്സി മീഡിയ, അയ്മ, പാലക്കാടൻ കൂട്ടായ്മ, അപ്പെക്സ് എഫ്സി, ഡബ്ലിയുഎംസി എഫ്സി, സാം എഫ്സി, സൺഡേ ക്ലബ്, ഡീപ് സ്ട്രൈക്കേഴ്സ് എന്നീ ടീമുകൾ ഏറ്റുമുട്ടും.
ചാമ്പ്യന്മാർക്ക് ഒരു ലക്ഷം രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 25,000 രൂപയും ട്രോഫിയുമാണ് ലഭിക്കുക. കൂടാതെ മികച്ച ഗോൾ കീപ്പർ, കളിക്കാരൻ, കൂടുതൽ ഗോൾ നേടുന്ന വ്യക്തി എന്നിവർക്ക് ട്രോഫിയും 5,000 രൂപ കാഷ് അവാർഡും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9810791770, 9818750868.
Sports
കോൽക്കത്ത: രണ്ടു തവണ ഫിഫ ലോകകപ്പ് സ്വന്തമാക്കിയ ലാറ്റിനമേരിക്കൻ കരുത്തരായ ഉറുഗ്വെയ്ക്ക് എതിരായ രാജ്യാന്തര സൗഹൃദ മത്സരത്തിൽ ഇന്ത്യ പൊരുതി കീഴടങ്ങി. 6-1നായിരുന്നു ഉറുഗ്വെൻ ജയം.
മാക്സി അജൂരൊ (28, 59) ഇരട്ട ഗോൾ നേടി. നൂനെസ്, സലാസർ, സനാബ്രിയ, അഗ്വെയ്റെ എന്നിവരും ഉറുഗ്വെയ്ക്കായി ഗോൾ നേടി.
മത്സരത്തിന്റെ 11-ാം മിനിറ്റിൽ ഡാർവിൻ നൂനെസിലൂടെ ഉറുഗ്വെ ലീഡ് നേടി. എന്നാൽ, റീ ബൗണ്ട് വലയിലാക്കി അനിരുദ്ധ് ഥാപ്പ 22-ാം മിനിറ്റിൽ ഇന്ത്യയെ ഒപ്പമെത്തിച്ചു. തുടർന്ന് ആക്രമണം അഴിച്ചുവിട്ട ഉറുഗ്വെ, 28-ാം മിനിറ്റിൽ ലീഡ് നേടി. മാക്സി അജൂരൊയുടെ വകയായിരുന്നു ഗോൾ. ഇതിനിടെ ശക്തമായ ഇടിമിന്നൽ എത്തിയതോടെ മത്സരം താത്കാലികമായി നിർത്തിവച്ചു.
2-1ന്റെ ലീഡുമായി രണ്ടാം പകുതി ആരംഭിച്ച ഉറുഗ്വെ 53-ാം മിനിറ്റിൽ മൂന്നാം ഗോൾ ഇന്ത്യൻ വലയിലാക്കി. റോഡ്രിഗോ സലാസാറിന്റെ വകയായിരുന്നു ഗോൾ. 59-ാം മിനിറ്റിൽ മാക്സി അജൂരൊ വീണ്ടും ഇന്ത്യക്കു പ്രഹരമേൽപ്പിച്ചു.
Sports
ബോലോഗ്ന: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഇറ്റലിക്ക് മിന്നും ജയം. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തുർക്കിയെ തോൽപ്പിച്ചു.
ഇറ്റലിക്ക് വേണ്ടി ജിയാൻലുക്ക സ്കാമാക്കയും റിക്കാർഡോ കാലാഫിയോരിയും പിയോ എസ്പോസ്റ്റോയും ആണ് ഗോളുകൾ നേടിയത്. അരാൽ സിംസിർ ആണ് തുർക്കിക്ക് വേണ്ടി ഗോൾ സ്കോർ സ്കോർ ചെയ്തത്.
വിജയത്തോടെ ഇറ്റലിക്ക് ഏഴ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ് ഇറ്റലി.
Sports
പാരീസ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ കരുത്തരായ ഫ്രാൻസിന് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ബെൽജിയത്തിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
ഫ്രാൻസിന് വേണ്ടി മൈക്കൽ ഒലീസെ രണ്ട് ഗോളുകളും ഡിസൈർ ഡൗവെയും റയാൻ ചെർക്കിയും ഓരോ ഗോൾ വീതവും നേടി. ബെൽജിയത്തിന് വേണ്ടി ഡോഡി ലൂക്കെബാക്കിയോ ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഫ്രാൻസിന് 10 പോയിന്റായി. നിലവിൽ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ് ഫ്രാൻസ്.
Sports
സെനിക്ക: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ കരുത്തരായ പോളണ്ടിനെ വീഴ്ത്തി ബോസ്നിയ. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബോസ്നിയ വിജയിച്ചത്.
ഇവാൻ ബാസിച്ചാണ് ബോസിനയ്ക്ക് വേണ്ടി ഗോൾ നേടിയത്. 84-ാം മിനിറ്റിലാണ് ബാസിച്ച് ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ബോസ്നിയയ്ക്ക് എട്ട് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എച്ചിൽ രണ്ടാം സ്ഥാനത്താണ് ബോസ്നിയ.
Sports
ടിർനാവ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ യുക്രെയ്നെതിരെ ഹംഗറിക്ക് ജയം. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഹംഗറി വിജയിച്ചത്.
ഹംഗറിക്ക് വേണ്ടി ലാസ്ലിയോ ടോത്തും മാർക്ക് സിസിംഗറും ആണ് ഗോളുകൾ നേടിയത്. റോമൻ യാരെംചുക്ക് ആണ് യുക്രെയ്ന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഏഴ് പോയിന്റുമായി നിലവിൽ ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനത്താണ് ഹംഗറി.
Sports
ബുക്കാറസ്റ്റ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സ്വീഡന് ആവേശ ജയം. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിൽ റൊമാനിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
വിക്ടർ ഗ്യോകെരെസ് ആണ് സ്വീഡന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 13-ാം മിനിറ്റിലാണ് ഗ്യോകെരെസ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്വീഡന് 10 പോയിന്റായി. നിലവിൽ ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനത്താണ് സ്വീഡൻ.
Sports
അര്ജന്റൈന് ദേശീയ പതാകയും സ്വാതന്ത്ര്യസമരവും പിറവിയെടുത്ത, ജപമാലയുടെ രാജ്ഞി രക്ഷകയായുള്ള റൊസാരിയോയുടെ പുത്രന് കാല്പ്പന്ത് ലോകത്തോടു വിടപറയുന്ന പോരാട്ടം നാളെ...
അര്ജന്റൈന് ഫുട്ബോള് ഇതിഹാസവും കാല്പ്പന്തിലെ മാസ്മരികതാരവുമായ ലയണല് മെസിയുടെ രാജ്യാന്തര വിടവാങ്ങല് പോരാട്ടത്തിനുള്ള വേദിയൊരുങ്ങി. ഇന്ത്യന് സമയം നാളെ പുലര്ച്ചെ 4.30ന് ആഫ്രിക്കൻ ടീമായ ബെനിന് എതിരായ മത്സരമാണ് അര്ജന്റൈന് ജഴ്സിയില് ലയണല് മെസിയുടെ അവസാന പോരാട്ടം; ദ ലാസ്റ്റ് ഡാന്സ്... തലസ്ഥാന നഗരമായ ബുവേനോസ് ഐറിസിലാണ് അര്ജന്റൈന് ആരാധകരുടെ ഹൃദയം പറിച്ചെടുക്കുന്ന ഈ യാത്രയയപ്പ്... സീ5 ആപ്പിലൂടെ മത്സരം തത്സമയം കാണാം.
17ല് തുടങ്ങിയ കരിയര്
2004ല് അര്ജന്റൈന് അണ്ടര് 20 ടീം ജഴ്സി അണിഞ്ഞാണ് ലയണല് മെസി രാജ്യാന്തര കരിയര് ആരംഭിച്ചത്. തുടര്ന്നു 2005ല് ഫിഫ ലോക യൂത്ത് ചാമ്പ്യന്ഷിപ്പില് അര്ജന്റീനയെ കിരീടത്തിലെത്തിച്ചു. ആറു ഗോളും രണ്ട് അസിസ്റ്റും നടത്തിയ മെസിയായിരുന്നു ലോക യൂത്ത് ചാമ്പ്യന്ഷിപ്പിലെ മികച്ച താരത്തിനുള്ള ഗോള്ഡന് ബോള് സ്വന്തമാക്കിയത്.
2005ല് 18-ാം വയസില് അര്ജന്റൈന് സീനിയര് ടീമില് അരങ്ങേറി.
2006ല് ക്രൊയേഷ്യക്കെതിരായ സൗഹൃദമത്സരത്തിലായിരുന്നു ആദ്യ രാജ്യാന്തര ഗോള്. 2006 ഫിഫ ലോകകപ്പില് അര്ജന്റൈന് സംഘത്തില് കളിച്ചു. അര്ജന്റീനയ്ക്കായി ലോകകപ്പില് കളിക്കുന്ന, ഗോള് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ഇരട്ട റിക്കാര്ഡുമായാണ് മെസി ഫിഫ 2006 എഡിഷന് അവസാനിപ്പിച്ചത്.
2007 കോപ്പ അമേരിക്കയിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം. രണ്ടു ഗോളും ഒരു അസിസ്റ്റും നടത്തിയാണ് ഈ പുരസ്കാരം മെസി സ്വന്തമാക്കിയത്. 2008 ഒളിമ്പിക്സില് അര്ജന്റൈന് അണ്ടര് 23 ടീമിനെ സ്വര്ണത്തില് എത്തിച്ചു.
ദ നമ്പര് 10
കാല്പ്പന്ത് ലോകത്തിലെ ഏറ്റവും ഗ്ലാമര് നമ്പറായ 10 ആണ് മെസിയുടെ ജഴ്സിയില് പതിഞ്ഞിരിക്കുന്നത്. 2009ല് ആണ് മെസിക്ക് അര്ജന്റീനയുടെ 10-ാം നമ്പര് ജഴ്സി ലഭിച്ചതെന്നതും ചരിത്രം. ഹ്വാന് റൊമാന് റിക്വെല്മെ വിരമിച്ചതോടെയാണ് 10-ാം നമ്പര് മെസിയുടെ ജഴ്സിയില് പതിഞ്ഞത്.
അതിനു മുമ്പ് 15, 18, 19 ജഴ്സികള് മെസിയുടെ പേരില് എഴുതപ്പെട്ടിരുന്നു. 2008 ബെയ്ജിംഗ് ഒളിമ്പിക്സില് മെസി 15-ാം നമ്പര് ജഴ്സിയാണ് ധരിച്ചത്. 2005 ഫിഫ ലോക യൂത്ത് ചാമ്പ്യന്ഷിപ്പില് 18-ാം നമ്പറും 2006 ഫിഫ ലോകകപ്പില് 19-ാം നമ്പറും മെസിയുടെ ജഴ്സിയില് തെളിഞ്ഞു.
മജീഷ്യന്റെ രൂപാന്തരം
2010 ഫിഫ ലോകകപ്പിലും 2011 കോപ്പ അമേരിക്കയിലും മെസിയെ ചുറ്റിപ്പറ്റിയായിരുന്നു അര്ജന്റൈന് ടീം രൂപപ്പെട്ടത്. എന്നാല്, ഈ രണ്ടു ടൂര്ണമെന്റിലും മെസിക്കു ഗോള് നേടാന് സാധിച്ചില്ല. 24-ാം വയസില് മെസിയുടെ തോളിലേക്ക് അര്ജന്റൈന് ക്യാപ്റ്റന്സിയെത്തി. എന്നാല്, രാജ്യാന്തര കിരീടം എന്നത് മെസിയുടെ കൈയില്നിന്നു വഴുതി. 2014 ഫിഫ ലോകകപ്പ്, 2015, 2016 കോപ്പ അമേരിക്ക എന്നിങ്ങനെ തുടരെ മൂന്നു ഫൈനല് തോല്വി. അതോടെ മനംനൊന്ത് രാജ്യാന്തര വിരമിക്കല്.
രാജ്യത്തിന്റെയും ആരാധകരുടെയും മുറവിളിയെത്തുടര്ന്നു വീണ്ടും ദേശീയ ജഴ്സിയിലേക്ക്. മെസിയുടെ രണ്ടാം ആഗമനം. ശരിക്കും ട്രോഫി മജീഷ്യനായി മെസി രൂപാന്തരപ്പെട്ടത് ഈ വരവിലായിരുന്നു. 2021 കോപ്പ അമേരിക്ക, 2022 ഫൈനലിസിമ, 2022 ഫിഫ ലോകകപ്പ്, 2024 കോപ്പ അമേരിക്ക എന്നിങ്ങനെ നാലു വര്ഷത്തിനിടെ നാലു രാജ്യാന്തര കിരീടങ്ങള്. ഒപ്പം രാജ്യാന്തര കരിയറിലെ ഗോള്വേട്ടയില് ലോകത്തിലെ രണ്ടാം സ്ഥാനം...
2026 ഫിഫ ലോകകപ്പ് ഫൈനലിന്റെ തോല്വിയും പിതാവ് ഹൊര്ഹെ മെസിയുടെ വിയോഗവും ലിയൊയുടെ വിരമിക്കല് വേഗത്തിലാക്കി... അതെ, 2004ല് അണ്ടര് 20 ടീമിന്റെ ജഴ്സിയില് തുടങ്ങിയ, 22 വര്ഷം നീണ്ട രാജ്യാന്തര കരിയറിന് ലാസ്റ്റ് ഡാന്സിലൂടെ തിരശീല വീഴുന്നു... 230 മത്സരങ്ങള് 141 ഗോള്; സീനിയര് കരിയറില് 207 മത്സരം 125 ഗോള്... ആകാശനീലിമയും വെള്ളിമേഘവെണ്മയുമുള്ള, MESSI ജഴ്സി കല്പ്പാന്തകാലത്തോളം കാല്പ്പന്ത് ഹൃദയങ്ങളില് തുടിക്കും...
Sports
കൊച്ചി: മലയാളി മുന്നേറ്റതാരം മുഹമ്മദ് സനാനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ജംഷഡ്പുര് എഫ്സിയില്നിന്നാണ് ഇരുപത്തിരണ്ടുകാരനായ താരം മഞ്ഞപ്പടയുടെ ഭാഗമാകുന്നത്. 2028-29 വരെയാണ് കരാർ.
റിലയന്സ് ഫൗണ്ടേഷന് യംഗ് ചാംപ്സ് പ്രോഗ്രാമിലൂടെയാണ് സനാന് ഫുട്ബോള് അടിത്തറ ശക്തമാക്കിയത്. 2023ല് ജംഷഡ്പുരിലൂടെ സീനിയര് തലത്തിലേക്ക് ചുവടുവച്ചു.
ലെഫ്റ്റ് വിംഗറായ സനാന് വലതുവിംഗിലും സെന്ട്രല് അറ്റാക്കിംഗ് പൊസിഷനുകളിലും തിളങ്ങാന് കഴിവുണ്ട്.
Sports
തെസലൊനികി: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ജർമനിയെ സമനിലയിൽ തളച്ച് ഗ്രീസ്. ഞായറാഴ്ച നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.
മത്സരം സമനിലയായതോടെ ഗ്രീസിന് എട്ട് പോയിന്റും ജർമനിക്ക് അഞ്ച് പോയിന്റും ആയി. നിലവിൽ ഗ്രൂപ്പ് ബിയിൽ ഗ്രീസ് രണ്ടാം സ്ഥാനത്തും ജർമനി മൂന്നാമതുമാണ്.
Sports
കൊച്ചി: വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് പുതിയ സീസണിനുള്ള ഒരുക്കം ശക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ലയുടെ മുൻതാരം ആന്ദ്രെ ജെയ് ഗ്രീനിനെ മഞ്ഞപ്പട സ്വന്തമാക്കി. ഗിനിയൻ താരം മോമോ യാൻസാനെയും സെനഗൽ താരം ഫാലോ എൻഡിയേയെയും ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ് ബ്ലാസ്റ്റേഴ്സ്.
യുറഗ്വായ് താരം അഡ്രിയാൻ ലൂണ ഇതിനകം ചെന്നൈയിൽ നടക്കുന്ന ക്യാമ്പിൽ ചേർന്നിട്ടുണ്ട്. ഇന്ത്യൻ താരങ്ങളായ അമരീന്ദർ സിംഗ്, മുഹമ്മദ് യാസിർ, റാംലുൻചുംഗ എന്നിവരും പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സ് നിരയിലെത്തി. പുതിയ സീസണിലെ ആദ്യ വിദേശ സൈനിംഗിലൂടെയാണ് 28കാരനായ ആന്ദ്രെ ജെയ് ഗ്രീൻ ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
സ്ട്രൈക്കറായും വിങ്ങറായും കളിക്കാൻ കഴിവുള്ള താരമാണ് ഗ്രീൻ. ആസ്റ്റൺ വില്ലയ്ക്ക് പുറമെ പോർട്സ്മൗത്ത്, ഷെഫീൽഡ്, ചാൾട്ടൺ അത്ലറ്റിക് തുടങ്ങിയ ഇംഗ്ലീഷ് ക്ലബുകൾക്കായും താരം കളിച്ചിട്ടുണ്ട്. ഗ്രീക്ക് ക്ലബായ പാൻസെറൈക്കോസിൽ നിന്നാണ് ഗ്രീൻ ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
Sports
എയ്ന്തോവൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സെർബിയയ്ക്കെതിരെ നെതർലൻഡ്സിന് ജയം. ഞായറാഴ്ച നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നെതർലൻഡ്സ് വിജയിച്ചത്.
നെതർലൻഡ്സിന് വേണ്ടി ടിയേൻ കൂപ്പ്മെയ്നേഴ്സും ജോഷ്വ സിർക്ക്സീയുമാണ് ഗോളുകൾ നേടിയത്. മിഹാജ്ലോ സിവേറ്റ്കോവിച്ചാണ് സെർബിയയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ നെതർലൻഡ്സിന് എട്ട് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ് നെതർലൻഡ്സ്.
Sports
പോർട്ടോ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ പോർച്ചുഗലിന് ആവേശ ജയം. ഞായറാഴ്ച നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ നോർവെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
പോർച്ചുഗലിന് വേണ്ടി ജാവോ കാൻസലോയും ഗോൺസാലോ റാമോസുമാണ് ഗോളുകൾ നേടിയത്. നോർവെയ്ക്ക് വേണ്ടി ക്രിസ്റ്റോഫർ അജെർ ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ പോർച്ചുഗലിന് 12 പോയിന്റായി. നിലവിൽ ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്താണ് പോർച്ചുഗൽ.
Sports
ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിടപറയാനൊരുങ്ങി ലയണൽ മെസി. ആഫ്രിക്കൻ ടീമായ ബെനിനെതിരെയാണ് മെസിയുടെ അവസാന അന്താരാഷ്ട്ര മത്സരം. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 4.30ന് ബ്യൂണസ് ഐറിസിലെ മോണ്യുമെന്റൽ സ്റ്റേഡിയത്തിലാണ് മത്സരം.
ത്രസിപ്പിച്ച ഗോളുകളും വിസ്മയിപ്പിച്ച അസിസ്റ്റുകളും റിക്കാർഡുകളും കിരീടങ്ങളും നിറഞ്ഞ മെസിയുടെ അന്താരാഷ്ട്ര കരിയറിന് ഇതോടെ വിരാമമാകും. ഇതിഹാസ താരത്തിന് അർഹമായ യാത്രയയപ്പ് നൽകുന്നതിനായാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ബെനിനെതിരായ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
2022ലെ ലോകകപ്പ് നേടിയ ടീമിലെ മുഴുവൻ താരങ്ങളെയും മെസിയുടെ വിടവാങ്ങൽ മത്സരത്തിന് ക്ഷണിച്ചിട്ടുണ്ട്. മെസി അവസാനമായി അണിയുന്ന അർജന്റീനയുടെ ജഴ്സിക്കും പ്രത്യേകതയുണ്ട്. ജഴ്സിയിലെ പത്താം നമ്പറും മെസിയുടെ പേരും സ്വർണ നിറത്തിലാണ് ആലേഖനം ചെയ്യുക.
2005ൽ ഹംഗറിക്കെതിരെയാണ് മെസി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. ബെനിനെതിരായ മത്സരം മെസിയുടെ 208-ാം അന്താരാഷ്ട്ര മത്സരമാകും. 125 അന്താരാഷ്ട്ര ഗോളുകളുടെ തിളക്കത്തോടെയാണ് താരം കളംവിടുന്നത്.
Sports
ബുവേനോസ് ഐറിസ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് ഗംഭീര ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ബർക്കിനാ ഫാസോയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തകർത്തു.
അർജന്റീനയ്ക്ക് വേണ്ടി ലൗതാരോ മാർട്ടിനെസ്, ജിയാൻലൂക്ക പ്രെസ്ടിയാനി, നിക്കോ പാസ്, ജൂലിയൻ അൽവാരസ്, ഫ്രാൻകോ മസ്റ്റൻടുവോനോ, ജിയോലിയോനാ സിമിയോണി എന്നിവരാണ് ഗോളുകൾ നേടിയത്. ബർക്കിനാ ഫാസോ താരം ഡയാലോയുടെ ഓൺ ഗോളും അർജന്റീനയുടെ ഗോൾപട്ടികയിലുണ്ട്.
Sports
ബുഡാപെസ്റ്റ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ബെലാറസിന് മിന്നും ജയം. ശനിയാഴ്ച നടന്ന ഗ്രൂപ്പ് ഐ മത്സരത്തിൽ സാൻ മറൈനോയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.
ബെലാറസിന് വേണ്ടി അർട്ടെം കോൺട്ട്സെവോയ് രണ്ട് ഗോളുകൾ നേടി. ആർട്ടെം ഷുമാൻസ്കിയും മാക്സ് എബോംഗും ഓരോ ഗോൾ വീതവും സ്തോർ ചെയ്തു.
വിജയത്തോടെ ബെലാറസിന് നാല് പോയിന്റായി. ഗ്രൂപ്പ് ഐയിൽ നിലവിൽ മൂന്നാമതാണ് ബെലാറസ്.
Sports
ഒവ്യേഡോ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ലോകചാമ്പ്യൻമാരായ സ്പെയിനിന് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ ചെക്ക് റിപ്ലക്കിബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ലമൈൻ യമാലും റോഡ്രിയും മൈക്കൽ മെറീനോയുമാണ് സ്പെയിനിന് വേണ്ടി ഗോളുകൾ നേടിയത്. ജിരി സ്ലാമയാണ് ചെക്ക് റിപ്ലക്കിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്പെയിനിന് ഒമ്പത് പോയിന്റായി. നിലവിൽ ഗ്രൂപ്പ് സിയിൽ ഒന്നാമതാണ് സ്പെയിൻ.
Sports
ലുസേൺ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സ്വിറ്റ്സർലൻഡിന് ആവേശ ജയം. ശനിയാഴ്ച നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ സ്ലൊവേനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഡാൻ എൻഡോയെയുടെ ഗോളും സ്ലൊവേനിയൻ താരം എറിക്ക് ജാൻസയുടെ ഓൺ ഗോളുമാണ് സ്വിറ്റ്സർലൻഡിന്റെ ഗോളുകൾ. സാൻ വിപോട്ട്നിക്കാണ് സ്ലൊവേനിയയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്വിറ്റ്സർലൻഡിന് ഒമ്പത് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്താണ് സ്വിറ്റ്സർലൻഡ്.
Sports
റിജേക്ക: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ട്. ശനിയാഴ്ച നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ഇംഗ്ലണ്ട് വിജയിച്ചത്.
ഇംഗ്ലണ്ടിന് വേണ്ടി ഹാരി കെയ്നും ബുഖായോ സാഖയും രണ്ട് ഗോളുകൾ വീതം നേടി. ജൂഡ് ബെല്ലിംഗ്ഹാം, ആന്തോണി ഗോർഡൻ, മോർഗൻ റോജേഴ്സ് എന്നിവരാണ് മറ്റ് ഗോൾ സ്കോറർമാർ.
വിജയത്തോടെ ഇംഗ്ലണ്ടിന് ആറ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് സിയിൽ രണ്ടാമതാണ് ഇംഗ്ലണ്ട്.
Sports
ന്യൂജേഴ്സി: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കൊളംബിയയെ വീഴ്ത്തി പരാഗ്വെ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരുഗോളിനാണ് പരാഗ്വെ വിജയിച്ചത്.
ഹ്യൂഗോ ബെനിറ്റെസാണ് പരാഗ്വെയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. മത്സരത്തിന്റെ 56-ാം മിനിറ്റിലാണ് ബെനിറ്റെസ് ഗോൾ സ്കോർ ചെയ്തത്.
Sports
ബുഡാപെസ്റ്റ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഹങ്കറിക്ക് മിന്നും ജയം. വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് എഫ് മത്സരത്തിൽ ജോർജിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
മിലോസ് കെർകെസ് ആണ് ഹങ്കറിക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 35-ാം മിനിറ്റിലാണ് കെർകെസ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഹങ്കറിക്ക് നാല് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എഫിൽ മൂന്നാം സ്ഥാനത്താണ് ഹങ്കറി.
Sports
ടിർനാവ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ യുക്രെയ്നെ വീഴ്ത്തി നോർത്തേൺ അയർലൻഡ്. വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് എഫ് മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നോർത്തേൺ അയർലൻഡ് വിജയിച്ചത്.
നോർത്തേൺ അയർലൻഡിന് വേണ്ടി കിയാറോൺ ബ്രൗൺ രണ്ട് ഗോളുകളും ഐസാക്ക് പ്രൈസ് ഒരു ഗോളും നേടി. ബ്രൗൺ ഒന്പതാം മിനിറ്റിലും 61-ാം മിനിറ്റിലും പ്രൈസ് 22-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ നോർത്തേൺ അയർലൻഡിന് ഏഴ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്താണ് നോർത്തേൺ അയർലൻഡ്.
Sports
വാർസോ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ പോളണ്ടിന് ഗംഭീര ജയം. വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ റൊമാനിയയെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്തു.
പോളണ്ടിന് വേണ്ടി സൂപ്പർതാരം റോബർട്ട് ലെവാൻഡോസ്കി ഹാട്രിക്കും പിയോറ്റ് സിയേലിൻസ്കിയും ജാൻ ബെഡ്നാരെക്കും ഓരോ ഗോൾ വീതവും നേടി. റൊമാനിയൻ താരം വിർഗിൽ ഖിട്ടയുടെ ഓൺ ഗോളും പോളണ്ടിന്റെ ഗോൾപട്ടികയിലുണ്ട്.
വിജയത്തോടെ പോളണ്ടിന് നാല് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എച്ചിൽ മൂന്നാമതാണ് പോളണ്ട്.
Sports
പാരീസ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഫ്രാൻസ്-ഇറ്റലി മത്സരം സമനിലയിൽ. വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ഫ്രാൻസിന് വേണ്ടി മൈക്കൽ ഒലീസെ ആണ് ഗോൾ നേടിയത്. അലെസാൻട്രോ ബസ്റ്റോണിയാണ് ഇറ്റലിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഫ്രാൻസിന് ഏഴ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എയിൽ ഒന്നാമതാണ് ഫ്രാൻസ്.
Sports
ലൈജെ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ബെൽജിയത്തിന് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ബെൽജിയത്തിന് വേണ്ടി സൂപ്പർതാരം കെവിൻ ഡിബ്രുയ്ൻ രണ്ട് ഗോളുകളും റൊമേലു ലൂക്കാക്കു ഒരു ഗോളും നേടി. ഡിബ്രുയ്ൻ പത്താം മിനിറ്റിലും 59-ാം മിനിറ്റിലും ലുക്കാക്കു 76-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബെൽജിയത്തിന് ആറ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ് ബെൽജിയം.
Sports
ഇന്ത്യ x ബ്രസീല് സൗഹൃദ ഫുട്ബോളിന് ഇന്ന് കോല്ക്കത്ത സാള്ട്ട്ലേക്ക് സ്റ്റേഡിയം വേദിയാകുമ്പോള് ഓര്മയില് തെളിയുന്നത് പഴയൊരു പോരാട്ടത്തിന്റെ ഉജ്വല ചിത്രം. ബ്രസീല് ആദ്യമായാണ് ഇന്ത്യയുമായി കാല്പ്പന്തു തട്ടുന്നത്.
എന്നാല്, ബ്രസീലിലെ പേരുകേട്ട ക്ലബ്ബായ സാവോപോളോ ഫെറോ വിയാറിയ വര്ഷങ്ങള്ക്ക് മുമ്പ് കേരളത്തിലെത്തി കളിച്ചിട്ടുണ്ട്. ബലോൺ ദോർ ജേതാവായ കക്ക അടക്കമുള്ള ഒട്ടേറെ താരങ്ങള് കളിച്ചുയര്ന്ന ക്ലബ്ബാണ് സാവോപോളോ എഫ്സി.
2008-ല് കണ്ണൂര് ജഹവര് മുനിസിപ്പല് സ്റ്റേഡിയത്തില് നടന്ന നായനാര് സ്മാരക സ്വര്ണക്കപ്പിനുവേണ്ടിയുള്ള ടൂര്ണമെന്റില് അന്നത്തെ സന്തോഷ് ട്രോഫി ലക്ഷ്യമാക്കിയുള്ള കേരള ടീമിനെ സജ്ജമാക്കി കേരള ഇലവന് എന്ന പേരില് ടൂര്ണമെന്റില് കളിച്ചു. ഉദ്ഘാടന മത്സരത്തില് കേരള ഇലവന്, സാവോപോളോ എഫ്സിയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു.
32-ാം മിനിറ്റില് സാവോപോളോ എഫ്സിയുടെ സ്ട്രൈക്കര് ജൂസിമര്ലിമയുടെ വകയായിരുന്നു ഗോള്. കേരളാ ഗോളി കെ.ടി. നവാസിന്റെ മികച്ച പ്രകടനമാണ് തോൽവി ഒരു ഗോളിലൊതുങ്ങിയത്. “നല്ല ടീമാണ് കേരളത്തിന്റേത്. അവര് നന്നായി കളിച്ചു. പ്രത്യേകിച്ച് ഗോളി. അയാളില്ലെങ്കില് ഇതാകുമായിരുന്നില്ല സ്കോര്'’- മത്സരശേഷം സാവോപോളോ ടീം മാനേജര് ഡാനിലോയുടെ വിലയിരുത്തല് ഇതായിരുന്നു.
മലപ്പുറം അരീക്കോട് ചക്കിങ്ങല് സ്വദേശി കോലോത്തൊടി സോക്കര് ഹോമിലെ കെ.ടി. നവാസ് തിരുവനന്തപുരം ടൈറ്റാനിയം ഫുട്ബോള് ടീം താരമാണ്. 20 വര്ഷം ക്ലബ്ബിനായി വലകാത്തു. സാവോപോളോയ്ക്കെതിരേ മികച്ച പ്രകടനം നടത്താനായത് തന്റെ ഫുട്ബോള് ജീവിതത്തിലെ അഭിമാന മുഹൂര്ത്തമാണെന്ന് നവാസ് പറയുന്നു. വിക്ടര് മഞ്ഞിലയായിരുന്നു കേരളത്തിന്റെ പരിശീലകന്. മത്സരത്തിലെ മികച്ച കളിക്കാന് നവാസായിരുന്നു.
Sports
കാർഡിഫ്: യുവേഷ നേഷൻസ് ലീഗ് ഫുട്ബോളിൽ നോർവെയെ വീഴ്ത്തി വെയ്ൽസ്. വ്യാഴാഴ്ച നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വെയ്ൽസ് വിജയിച്ചത്.
വെയ്ൽസിന് വേണ്ടി ഡാനിയൽ ജെയിംസും നെക്കൊ വില്യംസുമാണ് ഗോളുകൾ നേടിയത്. നോർവെയ്ക്ക് വേണ്ടി ഓസ്കാർ ബോബ് ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ വെയ്ൽസിന് മൂന്ന് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ഡിയിൽ നാലാമതാണ് വെയ്ൽസ്.
Sports
കൊപൻഹേഗൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ പോർച്ചുഗലിന് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ ഡെൻമാർക്കിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
ജാവോ കാൻസലോയും ഗോൺസാലോ റാമോസും വിട്ടിഞ്ഞ്യയും ജാവോ ഫെലിക്സും ആണ് പോർച്ചുഗലിന് വേണ്ടി ഗോളുകൾ നേടിയത്. മൈക്കൽ ഡാംസ്ഗാർഡും റാസ്മസ് ഹോജ്ലൻഡും ആണ് ഡെൻമാർക്കിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ പോർച്ചുഗലിന് ഒമ്പത് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ഡിയിൽ ഒന്നാമതാണ് പോർച്ചുഗൽ.
Sports
മ്യൂണിക്ക്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ജർമനിക്ക് ആവേശ ജയം. വ്യാഴാഴ്ച നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ടോം ബിസ്കോഫും ഫ്ലോറിയൻ വിർട്ട്സുമാണ് ഗോളുകൾ നേടിയത്. ബിസ്കോഫ് 39-ാം മിനിറ്റിലും വിർട്ട്സ് 61-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ജർമനിക്ക് നാല് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ബിയിൽ മൂന്നാമതാണ് ജർമനി.
Sports
കോല്ക്കത്ത: ഇന്ത്യക്ക് എതിരായ രാജ്യാന്തര സൗഹൃദ ഫുട്ബോള് പോരാട്ടത്തിനായി ബ്രസീല് പുരുഷ ടീം കോല്ക്കത്തയില് ലാന്ഡ് ചെയ്തു. 11 മണിക്കൂര് നീണ്ട യാത്രയ്ക്കൊടുവിലാണ് കാനറി സംഘം ഇന്ത്യയില് കാലുകുത്തിയത്.
ഫിഫ ലോക റാങ്കിംഗില് അഞ്ചാം സ്ഥാനക്കാരായ ബ്രസീല് 138-ാം സ്ഥാനക്കാരായ ഇന്ത്യയുമായി നാളെ സൗഹൃദ മത്സരത്തിന് ഇറങ്ങും.
കോല്ക്കത്ത സാള്ട്ട്ലേക്ക് സ്റ്റേഡിയത്തില് രാത്രി 7.30നാണ് കിക്കോഫ്. ബ്രസീലിന് എതിരേ ഇന്ത്യ കാല്പ്പന്തു പോരാട്ടത്തിന് ഇറങ്ങുന്നത് ചരിത്രത്തില് ആദ്യമായാണ്.
ഏഴിന് ഇന്ത്യയെ നേരിടുന്ന ഉറുഗ്വെ ടീം അംഗങ്ങളും ഇന്നലെ കോൽക്കത്തയിൽ എത്തി.
കാര്ലോ ആഞ്ചെലോട്ടി മുഖ്യപരിശീലകനായുള്ള ബ്രസീലിന്റെ 26 അംഗ സംഘത്തില് വിനിസ്യൂസ് ജൂണിയര്, റാഫീഞ്ഞ, എന്ഡ്രിക്, മാര്ക്കിഞ്ഞോസ്, ബ്രൂണോ ഗിമാറാഷ് തുടങ്ങിയ സൂപ്പര് താരങ്ങളുണ്ട്.
Sports
വാഷിംഗ്ടൺ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ചിലിയെ തകർത്ത് യുഎസ്എ. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് യുഎസ്എ വിജയിച്ചത്.
സെബാസ്റ്റ്യൻ ബെർഹാൾട്ടർ, ജൂലിയൻ ഹാൾ, ക്രിസ് റിച്ചാർഡ്സ്, മാതിസ് ആൽബർട്ട് എന്നിരാണ് യുഎസ്എയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഡിയഗോ ഉല്ലോവയും മാക്സിമിലാനോ ഗുട്ടെരസുമാണ് ചിലിക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
Sports
കൊസൈസ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സ്ലൊവാക്യയ്ക്ക് ആവേശ ജയം. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് കെ മത്സരത്തിൽ കസാഖിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ലിയോ സൗസറും ഡെവിഡ് ഹാൻകോയുമാണ് സ്ലൊവാക്യയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. രമാസാൻ കരിമോവാണ് കസാഖിസ്ഥാന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്ലൊവാക്യയ്ക്ക് ആറ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് കെയിൽ ഒന്നാം സ്ഥാനത്താണ് സ്ലൊവാക്യ.
Sports
ലണ്ടൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലണ്ടിന് തകർപ്പന് ജയം. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ ചെക്ക് റിപ്ലബിക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഇംഗ്ലണ്ടിന് വേണ്ടി ആന്തോണി ഗോർഡനും ഹാരി കെയ്നുമാണ് ഗോളുകൾ നേടിയത്. ഗോർഡൻ 47-ാം മിനിറ്റിലും കെയ്ൻ 69-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഇംഗ്ലണ്ടിന് മൂന്ന് പോയിന്റായി. നിലവിൽ ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്.
Sports
ലണ്ടൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സ്ലൊവേനിയയ്ക്ക് ആവേശ ജയം. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് ഇ പോരാട്ടത്തിൽ നോർത്ത് മസഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
സാൻഡി ലോവ്റിക്കും അൽജോസ മാറ്റ്കോയും ആണ് സ്ലൊവേനിയയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ലോവ്റിക്ക് 55-ാം മിനിറ്റിലും മാറ്റ്കോ 82-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ സ്ലൊവേനിയയ്ക്ക് നാല് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ഇയിൽ രണ്ടാമതാണ് സ്ലൊവേനിയ.
Sports
ഗ്ലാസ്ഗോ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ വിജയം തുടർന്ന് സ്വിറ്റ്സർലൻഡ്. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ സ്കോട്ട്ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
സ്വിറ്റ്സർഡൻഡിന് വേണ്ടി റിക്കാർഡോ റോഡ്രിഗസും നിക്കോ എൽവേഡിയും സെകി അംദൗനിയും ആണ് ഗോളുകൾ നേടിയത്. റോഡ്രിഗസ് 12-ാം മിനിറ്റിലും എൽവേഡി 55-ാം മിനിറ്റിലും അംദൗനി 82-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്വിറ്റസർലൻഡിന് ആറ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ഇയിൽ ഒന്നാമതാണ് സ്വിറ്റ്സർലൻഡ്.
Sports
ലക്സംബർഗ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഐസ്ലൻഡിന് മിന്നും ജയം. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് എൽ പോരാട്ടത്തിൽ ലക്സംബർഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
ആൻഡ്രി ഗുവോജോൺസൺ, ഒറി ഓസ്കാർസൺ, വിക്ടർ പാൽസൺ എന്നിവരാണ് ഐസ്ലൻഡിന് വേണ്ടി ഗോളുകൾ നേടിയത്. ഗുവോജോൺസൺ 13-ാം മിനിറ്റിലും ഓസ്കാർസൺ 39-ാം മിനിറ്റിലും പാൽസൺ 73-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ ഐസ്ലൻഡിന് നാല് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എല്ലിൽ ഒന്നാം സ്ഥാനത്താണ് ഐസ്ലൻഡ്.
Sports
മാഡ്രിഡ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ലോകചാമ്പ്യൻമാരായ സ്പെയിനിന് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ ക്രൊയേഷ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
സ്പെയിനിന് വേണ്ടി സൂപ്പർ താരം ലമൈൻ യമാൽ രണ്ട് ഗോളുകളും മാർക് പുബിൽ, നിക്കോ വില്യംസ് എന്നിവർ ഓരോ ഗോൾ വീതവും നേടി. ക്രൊയേഷ്യയ്ക്ക് വേണ്ടി ഡിയോൺ ഡ്രെന ബെൽജോ ആണ് ഗോൾ നേടിയത്.
വിജയത്തോടെ സ്പെയിനിന് ആറ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്താണ് സ്പെയിൻ.
Sports
ബുക്കാറസ്റ്റ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ബോസ്നിയ ഹെർസെഗോവിനയ്ക്ക് മിന്നും ജയം. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് റൊമാനിയയെ തോൽപ്പിച്ചു.
ബോസ്നിയയ്ക്ക് വേണ്ടി ആർമിൻ ഗിഗോവിച്ചും തരിക് മുഹറെമോവിച്ചും ഹാരിസ് തബാകോവിച്ചും എർമിൻ മാഹ്മിച്ചും ആണ് ഗോളുകൾ നേടിയത്. ഡാനിയേൽ ബിർലിഗിയയും അലെക്സാൻട്രു സിർകാൽഡൈവുവും ആണ് റൊമാനിയയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.
വിജയത്തോടെ ബോസ്നിയയ്ക്ക് നാല് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എച്ചിൽ രണ്ടാം സ്ഥാനത്താണ് ബോസ്നിയ.
Sports
സോൾന: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ പോളണ്ടിനെ തകർത്ത് സ്വീഡൻ. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്വീഡൻ വിജയിച്ചത്.
ബെഞ്ചമിൻ നൈഗ്രെൻ, യാസിൻ അയാരി, വിക്ടർ ഗ്യോകെരെസ് എന്നിവരാണ് സ്വീഡന് വേണ്ടി ഗോളുകൾ നേടിയത്. സെബാസ്റ്റ്യൻ സൈമാൻസ്കിയാണ് പോളണ്ടിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്വിഡന് ആറ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനത്താണ് സ്വീഡൻ.